top of page
funeraL.jpg
gold-light.png
candle-flame-gif2.gif

INTO THE LIGHT OF ETERNITY

candle-flame-gif2.gif
4664ec717a0bdc03178e510a481497d7.png
reji-img.png

In Loving
Memory

b91cd3fcbcc3a7ac122bc48bd2344781.gif

6/9/2000 - 30/12/2022

Wherever you go, you will always be in our hearts, and we will always love you.

Flowers on Grungy Wall
massage-spa4.png
girl-logo.png

REMEMBERING AKHILA REJI

This site was created in memory of our Dear Akhila Reji. Our loving sister and daughter.

WhatsApp Image 2023-12-21 at 11.49_edited
118
WhatsApp Image 2023-12-19 at 10.34.54 AM
inCollage_20200515_153943415
rose-flower-bouquet-watercolor.webp

2000 സെപ്റ്റംബർ 6 ന് കൊല്ലത്തെ വാളകത്താണ് ഞങ്ങളുടെ മിടുക്കികുട്ടി ജനിച്ചത്.ഈ ലോകത്തെത്തി ഇവിടുള്ളതൊക്കെ കണ്ടെത്താനും ആസ്വദിക്കാനും അവൾക്ക് തിടുക്കമായിരുന്നു.

ഇളയമകളായും, എല്ലാവരുടെയും കുഞ്ഞനുജത്തിയായും പോന്നോമനയായി അവൾ വളർന്നുവന്നു.എവിടെയും എപ്പോഴും അവൾ ശ്രദ്ധാകേന്ദ്രമായിരുന്നു. ബെതനിയിലെയും, സെന്റ് ഗ്രേഗോരിയസ് ലെയും പഠന കാലത്ത് കുന്നോളം സമ്മാനങ്ങളും അവാർഡുകളും വാരിക്കൂട്ടി പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മികവ് കാട്ടി.ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും അവൾ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു.
തനിക്ക് ചുറ്റും സുഹൃത്തുക്കളുടെ വിശാലമായ ഒരു ശൃംഖല തന്നെ അവൾ കാത്തുസൂക്ഷിച്ചിരുന്നു. ഏതാവശ്യത്തിലും അവർക്ക് തണലായി ഓടിയെത്താൻ അവൾ മറന്നിട്ടുമില്ല.
തുടർ പഠനത്തിനായി അവൾ ചെന്നൈ, ബാലാജി മെഡിക്കൽ കോളേജിലെത്തുകയും കാർഡിയക് പെർഫ്യൂഷൻ ബിരുദം പിന്തുടരുകയും ചെയ്തു.ഒരു മെഡിക്കൽ വിദ്യാർത്ഥിയെന്ന നിലയിൽ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാതെ എല്ലാ മേഖലകളിലും പര്യവേക്ഷണം ചെയ്യാൻ അവൾ ആഗ്രഹിച്ചു.വര,സംഗീതം, നൃത്തം,അഭിനയം,രാഷ്ട്രീയം,ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം എല്ലാത്തരം വിനോദങ്ങളിലും, സേവനങ്ങളിലും അവൾ സന്തോഷം കണ്ടെത്തി.വരയ്ക്കാനായിരുന്നു അവൾക്ക് ഏറെ ഇഷ്ടം. അതിൽ സ്വതസിദ്ധമായ കഴിവും അഭിരുചിയും അവൾ പ്രകടിപ്പിച്ചു. വരയിലൂടെ അവൾ ജീവൻ പകർന്ന സൃഷ്ടികൾ ഒട്ടേറെയാണ്.

അവൾ ശരിക്കും തന്റെ ജീവിതം പൂർണ്ണമായി ആസ്വദിച്ചു. മറുലോകത്ത് മഹത്തായ എന്തൊക്കെയോ തനിക്ക് ചെയ്യാനുണ്ട് എന്ന് കണ്ടപ്പോൾ ഇവിടെ നിന്നും പോകാൻ തീരുമാനിച്ചു.തന്റെ ചക്രവാളങ്ങൾ വികസിപ്പിച്ചുകൊണ്ട്, പ്രപഞ്ചവുമായി ഒന്നായി അവൾ എപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ട് എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

candles3.png
candle-flame-gif1.gif
candle-flame-gif2.gif
candle-flame-gif2.gif

A bud from earth bloomed in heaven. "

candle-gif2.gif
WhatsApp Image 2023-12-27 at 12.42.26 PM.png
1-white-clouds-png-image_800x800.png
candle-gif3.gif
dgbb.png
About Her
Her Life
goldenbutterfly.gif
Akhila Reji's Album
bottom of page